രാജകുമാരി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതി എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു
രാജകുമാരി പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതി എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഇടുക്കി: പൂപ്പാറ-രാജകുമാരി റോഡിനോട് ചേര്‍ന്ന് രാജകുമാരി പഞ്ചായത്തിലെ വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം ശുചിത്വ കേരളം കര്‍മ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവിശ്യങ്ങള്‍ നിറവേറ്റി യാത്ര തുടരുന്നതിനുമുള്ള സൗകര്യങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് 30 ലക്ഷവും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും പഞ്ചായത്ത് 5.5 ലക്ഷം രൂപയും ഉള്‍പ്പെടെ 40.50 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകുളേല്‍, ത്രിതല പഞ്ചായത്തംഗങ്ങളായ കെ ജെ സിജു, പി രാജാറാം, ആഷാ സന്തോഷ്, വിമലദേവി, എം ഈശ്വരന്‍, മഞ്ചു ബിജു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം എന്‍ ഹരിക്കുട്ടന്‍, കെ കെ തങ്കച്ചന്‍, പി രവി, പീറ്റര്‍ അങ്ങാടിയത്ത്, സോജന്‍ വര്‍ഗീസ, അജിതാ കുമാരി, ടി.കെ കാഞ്ചന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






