എകെജിസിടി കട്ടപ്പനയില്‍ ധര്‍ണ നടത്തി
എകെജിസിടി കട്ടപ്പനയില്‍ ധര്‍ണ നടത്തി

എകെജിസിടി കട്ടപ്പനയില്‍ ധര്‍ണ നടത്തി
കട്ടപ്പന
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ്(എകെജിസിടി) ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ ധര്‍ണ നടത്തി. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി സുമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, കോളേജ് അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ഡിഎ അനുവദിക്കുക, ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കം അവസാനിപ്പിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എകെജിസിടി ജില്ലാ സെക്രട്ടറി അനൂപ് ജെ ആലയ്ക്കാപ്പള്ളി അധ്യക്ഷനായി.
എകെപിസിടിഎ സംസ്ഥാന അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഡോ. എ എസ് സുമേഷ്, കേരള പിഎസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സണ്‍, എന്‍ജിഒ യൂണിയന്‍ യൂണിറ്റ് സെക്രട്ടറി ജി വേണുഗോപാല്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപ്സര ആന്റണി, ഡോ. സിമി സെബാസ്റ്റ്യന്‍, ഡോ. കൃഷ്ണ പ്രസാദ്, ഡോ. വി എം കാരുണ്യ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






