അധ്യാപകര്‍ക്ക് തപാലില്‍ അയച്ച കത്തുകള്‍ കിട്ടിയില്ല: ആദിശ്രീ പ്രതിഷേധവുമായി പോസ്റ്റ് ഓഫീസില്‍
അധ്യാപകര്‍ക്ക് തപാലില്‍ അയച്ച കത്തുകള്‍ കിട്ടിയില്ല: ആദിശ്രീ പ്രതിഷേധവുമായി പോസ്റ്റ് ഓഫീസില്‍

ഇടുക്കി: നെടുങ്കണ്ടത്ത് അധ്യാപക ദിനത്തില്‍ അധ്യാപകര്‍ക്ക് തപാലില്‍ അയച്ച ആശംസ കാര്‍ഡുകള്‍ ലഭിക്കാത്തതില്‍ വിദ്യാര്‍ഥി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധിച്ചു. അഞ്ചാം ക്ലാസുകാരി ആദിശ്രീയാണ് പ്രതിഷേധ സമരവുമായെത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിശ്രീ അധ്യാപകദിനത്തോടനുബന്ധിച്ച് തന്നെ ഇതുവരെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകര്‍ക്കും തപാല്‍ മുഖേന ആശംസ കാര്‍ഡുകള്‍ അയച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പോസ്റ്റ് ഓഫീസിന്റെ സമീപത്തുള്ള അധ്യാപകര്‍ക്കുപോലും കാര്‍ഡ് ലഭിക്കാതെ വന്നതോടെ അച്ഛനെയും കൂട്ടി ആദിശ്രീ പോസ്റ്റ് ഓഫീസില്‍ എത്തി വിവരം തിരക്കി. കാര്‍ഡുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ആദിശ്രീ പോസ്റ്റ് ഓഫീസിനുമുന്‍പില്‍ പ്രതിഷേധം ഇരിക്കുകയായിരുന്നു. മണിക്കൂറുകള്‍ പോസ്റ്റ് ഓഫീസിനുമുമ്പില്‍ പ്രതിഷേധിച്ചതോടെ കാണാതായ കാര്‍ഡുകള്‍ ജീവനക്കാര്‍ തപ്പിയെടുത്തു. 30 അധ്യാപകര്‍ക്കാണ് ആദിശ്രീ കാര്‍ഡുകള്‍ അയച്ചത്. ജീവനക്കാരുടെ അനാസ്ഥക്കെതിരെ ഡിപ്പാര്‍ട്ട്മെന്റില്‍ പരാതിയും നല്‍കി.
What's Your Reaction?






