കേരള കോണ്‍ഗ്രസ് ജോസഫ് പതാക ദിനം ആചരിച്ചു
കേരള കോണ്‍ഗ്രസ് ജോസഫ് പതാക ദിനം ആചരിച്ചു

ഇടുക്കി: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 61 -ാമത് ജന്മദിനം കട്ടപ്പന മണ്ഡലം കമ്മിറ്റി പതാക ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ പതാക ഉയര്‍ത്തി. കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മുമ്പോട്ട് പോകുകയാണെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന പറഞ്ഞു. മുന്നണി സംവിധാനത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിന് ചിലതല്‍പര കക്ഷികള്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ഇതുപോലുള്ള പ്രതിസന്ധികളെ ഇതിനുമുമ്പ് പാര്‍ട്ടി അതിജീവിച്ചിട്ടുണ്ടെന്നും ജോയി കുടക്കച്ചിറ പറഞ്ഞു. ജില്ലാ സെക്രട്ടറി ഫിലിപ്പ് മലയാറ്റ്, ചെറിയാന്‍ പി. ജോസഫ്,സാജു പട്ടരമഠം, ശശി തഴശേരില്‍, ബിജു വാലുമേല്‍, വി ടി തോമസ്, ദേവസ്യ പന്തപ്ലാക്കാട്ടില്‍, തങ്കച്ചന്‍ പരപരാഗത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






