ജനമുന്നേറ്റ യാത്ര: മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് കേസ് എടുത്തത് സര്‍ക്കാരിന്റെ അറിവോടെ: എഎപി
ജനമുന്നേറ്റ യാത്ര: മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് കേസ് എടുത്തത് സര്‍ക്കാരിന്റെ അറിവോടെ: എഎപി

ഇടുക്കി: ആലുവ-മൂന്നാര്‍ രാജപാതയുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയ്ക്ക് നേതൃത്വം നല്‍കിയ കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്ത്. ഇത് കള്ളക്കേസാണെന്നും സര്‍ക്കാരിന്റെ അറിവോടെയാണ് കേസ് എടുത്തതെന്നും ആംആദ്മിപാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് 16നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജപാത പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെയും കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെയും നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് ജനമുന്നേറ്റയാത്ര നടത്തിയത്. 3000ലേറെ പേര്‍ പങ്കെടുത്തു. ബിഷപ്പ് നേതൃത്വ നിരയിലേക്ക് എത്തിയതോടെ തികഞ്ഞ അച്ചടക്കത്തോടെയും സമാധാനപൂര്‍ണവുമായാണ് റാലി നടത്തിയത്. പ്രകോപനപരമായ ഒരു മുദ്രാവാക്യം പോലും ഉണ്ടായില്ല. അതുകൊണ്ട് ജനമുന്നേ യാത്രയെ കായികപരമായി നേരിടാന്‍ കാത്തിരുന്ന വനംവകുപ്പിന് നിരാശപ്പെടേണ്ടി വന്നു. അതിന്റെ ഇച്ഛാഭംഗമാണ് പൊതുവഴിയിലൂടെ മാത്രം നടന്നുനീങ്ങിയ ബിഷപ്പ് ഉള്‍പ്പെടെയുള്ള 23 പേര്‍ക്കെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് എന്ന് ആം ആദ്മി പാര്‍ട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോവിനാഥന്‍ ആരോപിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ , പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, നിരവധി വൈദികര്‍ തുടങ്ങിയവരെല്ലാം കേസില്‍ പ്രതികളാണ്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി നിലവിലെ സംഘട സംവിധാനത്തില്‍ നിന്നുകൊണ്ട് ശക്തമായ പ്രഷോപത്തിന് രൂപം നല്‍കുമെന്ന് എഎപി കാതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ പറഞ്ഞു.
What's Your Reaction?






