കൊച്ചുതോവാളയില്‍ പൗരസമിതി യോഗം ചേര്‍ന്നു
കൊച്ചുതോവാളയില്‍ പൗരസമിതി യോഗം ചേര്‍ന്നു

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിലുണ്ടായ ലഹരി മാഫിയയുടെ ഗുണ്ടാഅക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചുതോവാള പൗരസമിതി യോഗം ചേര്‍ന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കുവേണ്ടിയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ രക്ഷാധികാരികളും കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി കണ്‍വീനറുമായുള്ള 11 കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടത്തില്‍ പ്രദേശത്തെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വീടുകളില്‍ കയറിയും റോഡുകളില്‍ നിന്നവരെയും അടക്കം യാതൊരു കാരണവും കൂടാതെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ നിരവധി ആളുകള്‍ ഒപ്പിട്ട പരാതി കലക്ടര്‍ , ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈഎസ്പി, എക്‌സൈസ് എന്നിവര്‍ക്ക് കൈമാറി. കൂടാതെ 12ന് വൈകിട്ട് 5ന് കൊച്ചുതോവളയില്‍ പ്രതിഷേധ പ്രകടനവും യോഗം നടത്തുന്നതിനും തീരുമാനം ഉണ്ടായി. കൂടാതെ ലഹരി ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ഡീ അഡിക്ഷന്‍ സെന്റററില്‍ ആക്കുന്നതിനും യോഗം തീരുമാനിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. സിബി പാറപ്പായി, സിജു ചാക്കുംമൂട്ടില്‍, ഫാദര്‍ ഇമ്മാനുവല്‍ മടുക്കക്കുഴി, അഖില്‍ കൃഷ്ണന്‍കുട്ടി, അഡ്വ. സുജിത്ത് പ്രസാദ്, ബിനോയി വെണ്ണിക്കുളം, ജിതിന്‍ ജോയി, ടോമി പാച്ചോലില്‍, സിഡിഎസ് അംഗം സോണിയ തോമസ്, എ ഡിഎസ് പ്രസിഡന്റ് മേരിക്കുട്ടി പള്ളിവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






