ഉപ്പുതറ-തവാരണ-ലോണ്‍ട്രി റോഡ് നിര്‍മാണം നിലച്ചു
ഉപ്പുതറ-തവാരണ-ലോണ്‍ട്രി റോഡ് നിര്‍മാണം നിലച്ചു

ഇടുക്കി: ഉപ്പുതറ-തവാരണ-ലോണ്‍ട്രി റോഡ് നിര്‍മാണം രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി മണ്ണെടുക്കല്‍ ജോലികള്‍ ആരംഭിച്ചതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. നിലവില്‍ നാട്ടുകാര്‍ യാത്രാക്ലേശത്തിലാണ്.
ഏലപ്പാറ- കൊച്ചുകരിന്തരുവി- ഉപ്പുതറ റോഡിന്റെ ഭാഗമാണ് ഈ പാത. 2006 ല്‍ 16 കോടി രൂപ അനുവദിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും എസ്റ്റിമേറ്റിലെ അപാകതയെ തുടര്‍ന്ന് ലോണ്‍ട്രി ഫാക്ടറി വരെ മാത്രമേ റോഡ് നിർമാണം നടന്നിട്ടുള്ളു . ഉപ്പുതറ വരെയുള്ള 1850 മീറ്റര്‍ ഭാഗം സഞ്ചാരയോഗ്യമല്ല. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ഇടപെടലിലാണ് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചത്. കരാറുകാരനെ മാറ്റി മറ്റൊരാള്‍ക്ക് കരാര്‍ നല്‍കി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






