വ്യാപാര സംരക്ഷണ യാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
വ്യാപാര സംരക്ഷണ യാത്രക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: വ്യാപാരികള്‍ വോട്ട് ബാങ്കായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്. വ്യാപാര സംരക്ഷണ യാത്രക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥ ക്യാപ്റ്റന്‍ രാജു അപ്‌സരയെ തുറന്ന ജീപ്പില്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെ വെള്ളയാംകുടിയില്‍ നിന്ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തിലെ സ്വീകരണ വേദിയിലെത്തിച്ചു. 13 ന് നടക്കുന്ന സമരത്തിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. മിനി സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.കെ. തോമസ് അധ്യക്ഷനായി. എ ജെ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, ദേവസ്യ മേച്ചേരില്‍, എസ് ദേവരാജന്‍, ബാബു കോട്ടയില്‍, സലിം രാമനാട്ടുകര, കെ പി ഹസന്‍, പി കെ മാണി, കെ. ആര്‍ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






