കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
ഇടുക്കി: കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് നേതൃത്വത്തില്‍ 'കുരുന്നുകള്‍ക്കൊരു ചിരി' പദ്ധതിയുടെ രണ്ടാം ഘട്ടമായി 101 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനംചെയ്തു. പുതിയ അധ്യയന വര്‍ഷത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുന്നതിനാണ് പദ്ധതി സംഘടിപ്പിച്ചത്. കിറ്റുകള്‍ കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു പി ഡിക്ക് കൈമാറി. യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അജിത് സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് ജനറല്‍ സെക്രട്ടറി ജിനേഷ് മാത്യു, ട്രഷറര്‍ ആര്‍ ശ്രീധര്‍, പിടിഎ പ്രസിഡന്റ് ഷിയാസ് എ കെ, എംപിടിഎ പ്രസിഡന്റ് സബിത മാനിക്കല്‍, എസ്എംസി ചെയര്‍മാന്‍ സോജന്‍, സ്റ്റാഫ് സെക്രട്ടറി സുനി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. കിറ്റുകള്‍ സ്‌കൂള്‍ അധികൃതര്‍ വഴി അര്‍ഹരായ കുട്ടികള്‍ക്ക് വിതരണം ചെയ്യും.
What's Your Reaction?
