ഹര്‍ത്താല്‍ ബാധിക്കാതെ വെണ്‍മണി: കടകമ്പോളങ്ങള്‍ പൂര്‍ണമായും തുറന്നു  

ഹര്‍ത്താല്‍ ബാധിക്കാതെ വെണ്‍മണി: കടകമ്പോളങ്ങള്‍ പൂര്‍ണമായും തുറന്നു  

Oct 16, 2026 - 12:12
 0
ഹര്‍ത്താല്‍ ബാധിക്കാതെ വെണ്‍മണി: കടകമ്പോളങ്ങള്‍ പൂര്‍ണമായും തുറന്നു   
This is the title of the web page

ഇടുക്കി: രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ആഹ്വാനം ചെയ്യുന്ന ഏത് ഹര്‍ത്താലിലും ജനജീവിതം സ്തംഭിക്കാതെ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണി നിവാസികള്‍. ജില്ലയിലെ ഭൂവിഷയങ്ങള്‍ ഉന്നയിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നടത്തിയ ഹര്‍ത്താലിലും വെണ്‍മണിയിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി വെണ്‍മണിയില്‍ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിക്കാറില്ല. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ വാഹനങ്ങളെല്ലാം സാധാരണപോലെ നിരത്തിലിറങ്ങി. ജനജീവിതം ദുസഹമാക്കുന്ന ഹര്‍ത്താലുകള്‍ പഴഞ്ചന്‍ സമരരീതിയാണെന്നാണ് നാട്ടുകാരുടെ നിലപാടെന്ന് കെവിവിഇഎസ് വെണ്‍മണി യൂണിറ്റ് പ്രസിഡന്റ് സന്തോഷ് ജോസഫ് പറഞ്ഞു. ഹര്‍ത്താല്‍ വിവരമറിയാതെ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഹൈറേഞ്ചിന്റെ കവാടമായ വെണ്‍മണിയിലെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വലിയ ആശ്വാസമായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow