പാംബ്ലയില് 18കാരിയെ കൊലപ്പെടുത്തി കത്തിച്ചു: ഖജനാപ്പാറ സ്വദേശി പിടിയില്
പാംബ്ലയില് 18കാരിയെ കൊലപ്പെടുത്തി കത്തിച്ചു: ഖജനാപ്പാറ സ്വദേശി പിടിയില്
ഇടുക്കി: പാംബ്ലയില് പെണ്കുട്ടിയെ കൊലപ്പെടുത്തി കത്തിച്ച കേസില് സുഹൃത്തായ യുവാവ് പൊലീസിന്റെ പിടിയിലായി. രാജാക്കാട് ഖജനാപ്പാറ സ്വദേശി നിഷാന്തിനെയാണ് (19) പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശി നിത്യയാണ് (18) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പാംബ്ലയില് കണ്ടെത്തിയ മൃതദേഹം നിത്യയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്. തര്ക്കത്തിനിടെ നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതി, മരണം ഉറപ്പാക്കാന് മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയും തുടര്ന്ന് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയുമായിരുന്നു.
What's Your Reaction?