പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി
പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ പോബ്‌സ് എസ്റ്റേറ്റ് വണ്ടിപ്പെരിയാര്‍ മഞ്ചുമല ഫാക്ടറിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍. തിലകന്‍ ഉദ്ഘാടനം ചെയ്തു. തേയിലതോട്ടം തൊഴിലാളികളുടെ പ്രതിമാസ ശമ്പളവും ചിലവ് പണവും സമയബന്ധിതമായി വിതരണം ചെയ്യുക, ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി ഫാക്ടറി പടിക്കല്‍ സമാപിച്ചു. യൂണിയന്‍ സെക്രട്ടറി ആര്‍ ദിനേശന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ബി മുരുകലക്ഷ്മി, ജനറല്‍ സെക്രട്ടറി എം തങ്കദുരൈ, ഡി സുന്ദര്‍രാജ്, സി ആര്‍ സോമന്‍, കെ എം ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, നേതാക്കളായ കെ ചന്ദ്രന്‍, സിപി ബാബു, ജി പൊന്നമ്മ, എസ് ചന്ദ്രകുമാര്‍, ആര്‍ രാംരാജ് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






