പകര്‍ച്ചവ്യാധി നിയന്ത്രണം: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പരിശീലനം
പകര്‍ച്ചവ്യാധി നിയന്ത്രണം: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പരിശീലനം

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഏകാരോഗ്യം കമ്യൂണിറ്റി മെന്റര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രസന്നകുമാര്‍ ക്ലാസെടുത്തു. നഗരസഭ കൗണ്‍സിലര്‍ ഷിജി തങ്കച്ചന്‍ അധ്യക്ഷയായി. എന്‍എച്ച്എം കോ ഓര്‍ഡിനേറ്റര്‍ ടോണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിധു എ സോമന്‍, സുജാത എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






