വണ്ടിപ്പെരിയാറില്‍ ലോറി കുഴിയിലേക്ക് ചരിഞ്ഞു: അപകടം ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ
വണ്ടിപ്പെരിയാറില്‍ ലോറി കുഴിയിലേക്ക് ചരിഞ്ഞു: അപകടം ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പ്ലാക്കാട് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കുഴിയിലേക്ക് ചരിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് നിയന്ത്രണംവിട്ടത്. ലോറിക്ക് മുമ്പിലായി പോയ ബൈക്ക് പ്ലാക്കാട് ഗേറ്റിനുസമീപം എത്തിയപ്പോള്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. തൊട്ടുപിന്നാലെ വന്ന ചരക്ക് ലോറി ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ റോഡില്‍നിന്ന് തെന്നിമാറി കുഴിയിലേക്ക് ചരിയുകയായിരുന്നു.
തമിഴ്‌നാട് കമ്പം സ്വദേശിയായ ഡ്രൈവറുടെ സമയോചിത ഇടപെടലാണ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും പൊലീസുംചേര്‍ന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ലോറി ഉയര്‍ത്തി. കമ്പത്തില്‍നിന്ന് വാഴക്കുല കയറ്റിയ ലോറി കൊല്ലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രികന് നിസാര പരിക്കേറ്റു.
What's Your Reaction?






