എഴുകുംവയല്‍ ജയ്മാത എല്‍പി സ്‌കൂളിന് പുതിയ സൗണ്ട്സിസ്റ്റം
എഴുകുംവയല്‍ ജയ്മാത എല്‍പി സ്‌കൂളിന് പുതിയ സൗണ്ട്സിസ്റ്റം

ഇടുക്കി: എഴുകുംവയല്‍ സ്പൈസ്വാലി റോട്ടറി ക്ലബ്ബ് ജയ്മാത എല്‍പി സ്‌കൂളിന് സൗണ്ട്സിസ്റ്റം കൈമാറി. സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന പരിപാടി മാനേജര്‍ ഫാ.തോമസ് വട്ടമല ഉദ്ഘാടനം ചെയ്തു. 2024 - 25 വര്‍ഷത്തെ ക്ലബിന്റെ സേവന പദ്ധതികളുടെ ഭാഗമായാണ് സൗണ്ട്സിസ്റ്റം നല്‍കിയത്. സ്പൈസ്വാലി റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ യുനസ് സിദ്ധിക്, അസി. ഗവര്‍ണര്‍ ബിജു മുരിക്കാശ്ശേരി, പ്രസിഡന്റ് റാണാ ബെന്നറ്റ്, സെക്രട്ടറി ജോണ്‍സണ്‍ പള്ളിയാടില്‍, ട്രഷറര്‍ റജി ഏറമ്പടം, ബൈജു നെടുമറ്റം, സിനോജ് കല്ലുപുര, ജിനു പുളിക്കല്‍, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ആന്‍സി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






