അക്ഷയ ശ്രീ മിഷന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തുതല നേതൃത്വ ശിബിരം
അക്ഷയ ശ്രീ മിഷന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തുതല നേതൃത്വ ശിബിരം

ഇടുക്കി: അക്ഷയ ശ്രീ ഇടുക്കി ജില്ലാ മിഷന്‍ സംഘടിപ്പിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്തുതല നേതൃത്വ ശിബിരം എന്‍എസ്എസ് ഹാളില്‍ നടന്നു. സഹകാര്‍ ഭാരതി ജില്ലാ മെമ്പര്‍ അനില്‍ക്കുമാര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളിലൂടെ എസ്എച്ച്ജി കളുടെ ഉന്നമനങ്ങള്‍ ലക്ഷ്യമിട്ട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയാണ് അക്ഷയ ശ്രീ മിഷന്‍. ജില്ലയില്‍ 260 ഓളം അക്ഷയ ശ്രീ മിഷന്‍ എസ്എച്ചജി കളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അക്ഷയശ്രി മിഷന്‍ എസ്എച്ചജിളുള്ളത് കരുണാപുരം പഞ്ചായത്തിലാണ്. 2025 സഹകാര്‍ ഭാരതിയുടെ ശദാബ്ധി വര്‍ഷമാവുമ്പോള്‍ പഞ്ചായത്തുകള്‍ തോറും അക്ഷയ ശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായാണ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തുതല നേതൃത്വ ശിബിരം സംഘടിപ്പിച്ചത്. കോഡിനേറ്റര്‍ പ്രദീഷ് കാര്‍ത്തികേയന്‍ അധ്യക്ഷനായി. അക്ഷയശ്രീ ഫെഡറേഷന്‍ പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, സഹകാര്‍ ഭാരതി ഇടുക്കി ജില്ലാ സെക്രട്ടറി പി.കെ പ്രസന്നന്‍ ക്ലാസ് നയിച്ചു. പീരുമേട് താലൂക്ക് കോഡിനേറ്റര്‍ ഗീതുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പെരിയാര്‍ പഞ്ചായത്ത് മിഷന്‍ ഖജാന്‍ജി ചിത്രാ ദേവി. പ്രസിഡന്റ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






