ജില്ലയില്‍ നിര്‍മാണങ്ങള്‍ അനുവദിക്കുന്നതിന് ജനുവരിയോടെ ചട്ടം നിലവില്‍ വരും: മന്ത്രി റോഷി അഗസ്റ്റിന്‍
ജില്ലയില്‍ നിര്‍മാണങ്ങള്‍ അനുവദിക്കുന്നതിന് ജനുവരിയോടെ ചട്ടം നിലവില്‍ വരും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ജില്ലയില്‍ നിര്‍മാണങ്ങള്‍ അനുവദിക്കുന്നതിന് ജനുവരി മാസത്തോടെ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍. നിര്‍മാണ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ വരുന്നതോടെ ജില്ലയിലെ വാണിജ്യ ടൂറിസം മേഖലക്ക് വന്‍ കുതിപ്പുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇടുക്കി ചാപ്റ്റര്‍ ബില്‍ഡേഴ്‌സ് ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളില്‍ കേരള, തമിഴ്‌നാട് ചാപ്റ്ററുകളില്‍ നിന്നായി 150ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. ഇടുക്കി ചാപ്റ്റര്‍ ചെയര്‍മാന്‍ കെ എ ചെറിയാന്‍ അധ്യക്ഷനായി.
സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍ പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. ഡോ. അനില്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അലക്‌സ് പെരുമാരില്‍, കെ. ജഗന്നാഥന്‍, സന്തോഷ് ബാബു, കെ സതീഷ് കുമാര്‍, സാബു തോമസ്, നവാസ് ആറ്റിന്‍കര, പ്രിന്‍സ് ചെറിയാന്‍, അഗസ്റ്റിന്‍ ജോസഫ്, ബിശ്വനാഥ് കല്യാണ്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

