ജില്ലാ പൊലീസിന്റെ ബൈക്ക് റാലിക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി
ജില്ലാ പൊലീസിന്റെ ബൈക്ക് റാലിക്ക് കഞ്ഞിക്കുഴിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: ലഹരിക്കെതിരെ ജില്ലാ പൊലീസ് നടത്തുന്ന ത്രിദിന മോട്ടോര്‍ സൈക്കിള്‍ റാലി തൊടുപുഴയില്‍ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി കെ എം സാമബു മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി 12ന് ചെറുതോണിയില്‍ സമാപിക്കും. ജില്ലയിലെ വിവിധയിടങ്ങളില്‍ എസ്പിസി വിദ്യാര്‍ഥികളും, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. അവബോധ ക്ലാസുകളും ഫ്്ളാഷ് മോബുകളും അവതരിപ്പിക്കും. ചൊവ്വാഴ്ട രാവിലെ 8.30ന് മൂന്നാറില്‍ നിന്നാരംഭിക്കുന്ന റാലി പൂപ്പാറ, രാജാക്കാട്, ചെമ്മണ്ണാര്‍, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, തൂക്കുപാലം-പുളിയന്‍മല, അണക്കര വഴി വൈകിട്ട് കുമളിയില്‍ സമാപിക്കും. അവസാന ദിനമായ 12ന് രാവിലെ 8.30ന് കുമളിയില്‍ നിന്നാരംഭിക്കുന്ന റാലി വണ്ടിപ്പെരിയാര്‍, പീരുമേട്, കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍, ഉപ്പുതറ, കട്ടപ്പന, തങ്കമണി വഴി വൈകിട്ട് ചെറുതോണിയില്‍ സമാപിക്കും. കഞ്ഞിക്കുഴിയില്‍ എത്തിയ റാലിക്ക് ഇടുക്കി ഡിവൈഎസ്പി രാജന്‍ അരമനയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
What's Your Reaction?

