കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു
കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ഇടുക്കി: കൊട്ടാരക്കര-ദിന്‍ഡിഗല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനുതീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളിക്കുസമീപം 66 ആശുപത്രി വളവിനും സ്പ്രിങ്‌വാലിക്കുമടയിലുള്ള വളവില്‍ തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്ന് കുമളിയിലേക്ക് വന്ന കെഎല്‍ 37 ബി 1325 നമ്പര്‍ ഇയോണ്‍ കാറിനാണ് തീപിടിച്ചത്. റോഡരികില്‍നിന്ന ബൈക്ക് യാത്രികന്‍ അഗ്നിബാധ കണ്ട് ഭയന്ന് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഈബൈക്കില്‍ കാര്‍ തട്ടി ആളിക്കത്തിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഈ റൂട്ടില്‍ കോട്ടയത്തുനിന്ന് കുമളിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി യാത്രക്കാരും ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തി. കാറിന്റെ ഗ്ലാസ് തകര്‍ത്ത് ഡോര്‍ തുറന്ന് ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ശ്രമം പരാജയപ്പെടുത്തി. തൊട്ടുപിന്നാലെ തീ ആളിക്കത്തിയതോടെ ആളുകള്‍ പിന്‍മാറി. തൊട്ടുപിന്നാലെ കുമളിയില്‍ നിന്ന് ടാങ്കറില്‍ വെള്ളം എത്തിച്ച് നാട്ടുകാര്‍ തീണയച്ചു. പലതവണ തീ ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അപകടകാരണം വ്യക്തമല്ല. ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ചയാളുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






