കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യവ്യക്തി തോട് നികത്തിയതായി പരാതി  

കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യവ്യക്തി തോട് നികത്തിയതായി പരാതി  

Jan 7, 2025 - 23:15
 0
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യവ്യക്തി തോട് നികത്തിയതായി പരാതി  
This is the title of the web page

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിന്  സമീപം സ്വകാര്യവ്യക്തി തോട് നികത്തിയതായി പരാതി.
ബാലാ ആശുപത്രി റോഡിനോട് ചേര്‍ന്നാണ് പതിറ്റാണ്ടുകളായി ഒഴുകുന്ന കൈത്തോട് രാത്രിയുടെ മറവില്‍ മണ്ണിട്ട് നികത്തിയത്. യാതൊരുവിധ മാനദണ്ഡങ്ങളും പലിക്കാതെയാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്നും ഇതോടെ സമീപത്തെ കിണറുകളില്‍ ചെളിവെള്ളം നിറഞ്ഞ് ഉപയോഗ്യശൂന്യമായെന്നും പ്രദേശവാസികള്‍ പറഞ്ഞു. 10 ലേറെ കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്ന 2 കിണറുകളില്‍ മലിനജലം നിറഞ്ഞ സ്ഥിതിയാണ്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് നഗരസഭ അതികൃതര്‍ സ്ഥലത്തെത്തി നിര്‍മാണം തടഞ്ഞു. എന്നാല്‍ തോട് പൂര്‍ണമായി മൂടിയ നിലയിലാണ്.
ജലസ്രോതസ് മണ്ണിട്ട് മൂടിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്  പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow