ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി കട്ടപ്പന ഷിറ്റോ റിയോ സ്പോര്‍ട്സ് അക്കാദമി

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി കട്ടപ്പന ഷിറ്റോ റിയോ സ്പോര്‍ട്സ് അക്കാദമി

Jan 5, 2025 - 21:31
Jan 7, 2025 - 22:44
 0
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി കട്ടപ്പന ഷിറ്റോ റിയോ സ്പോര്‍ട്സ് അക്കാദമി
This is the title of the web page
ഇടുക്കി: ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും തൊടുപുഴ ടൗണ്‍ ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ കേരള കരാട്ടെ അസോസിയേഷനാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. കട്ടപ്പന ഷിറ്റോ റിയോ സ്പോര്‍ട്സ് അക്കാദമിയില്‍ നിന്ന് 20 പേര്‍ പങ്കെടുത്തത്തില്‍ 13 പേര്‍ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യതനേടി. കട്ട, കുമിത്തേ ഇനങ്ങളില്‍ ജോബല്‍  ലിജോ, ആന്‍ മരിയ ബിജു, കാര്‍ത്തിക അജേഷ്, നിരഞ്ജന്‍ ടി ആര്‍, ആല്‍ബിന്‍ ബാബു, ആല്‍ബി ജോജോ, ജെനറ്റ് ജിനീഷ്, അമേയ ബിജു, ലിയ ബിജു എന്നിവര്‍ സ്വര്‍ണവും ഹെലന്‍ ജിനോയ്, അന്ന ബെന്നി, എയ്ഞ്ചല്‍ മരിയ ബിജു എന്നിവര്‍ വെള്ളിയും ജോയല്‍ ലിജോ, ജിയന്ന എല്‍സബത്ത്, ആര്യനന്ദ് വിനോദ്, ലിയ അന്ന ഐബി, ദിയ ബിജു, അധിക ബിനു എന്നിവര്‍ വെങ്കലവും നേടി. സെന്‍സായി ബിനു കുര്യന്‍,  ബിജു സി കെ, ബെന്റോ പി  ജോസഫ്, അനീഷ് കെ ജോണ്‍, ഐബി എബ്രാഹം, പ്രദീപ ശ്രീധരന്‍, വിനോദ്  പി കെ എന്നിവരാണ് പരിശീലകര്‍. 24, 25, 26 തീയതികളില്‍ തിരുവനന്തപുരത്താണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കേരള കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആര്‍ സ്വരാജ് അധ്യക്ഷനായി. ടൂര്‍ണമെന്റ് ഡയറക്ടര്‍ ജോയ് പോള്‍, കേരള കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി പി ചന്ദ്രശേഖരന്‍ പണിക്കര്‍, ഭരണസമിതി അംഗം കെ എ  ആന്റണി, ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, ട്രഷറര്‍ പി പി വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ അക്കാദമികളില്‍നിന്നായി 180 പേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow