വാത്തിക്കുടി പഞ്ചായത്തില്‍ വേസ്റ്റ് ബിന്‍ വാങ്ങിയതിലെ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ്
വാത്തിക്കുടി പഞ്ചായത്തില്‍ വേസ്റ്റ് ബിന്‍ വാങ്ങിയതിലെ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ്

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് വേസ്റ്റ് ബിന്‍ വാങ്ങിയതില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്. പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ അംഗീകൃത കമ്പനികളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയിട്ടുള്ള ജമ്മില്‍ നിന്നാണ് വേസ്റ്റ് ബിന്‍ വാങ്ങിയതെന്ന് പ്രസിഡന്റ് പറഞ്ഞു. യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ വൈസ് പ്രസിഡന്റും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണും എല്‍ഡിഎഫ് പ്രതിനിധികളാണ്. പദ്ധതി ശുപാര്‍ശ ചെയ്തത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ് പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് പ്രസിഡന്റ് അംഗീകരിച്ച ശേഷമാണ് വേസ്റ്റ് ബിന്നിന്റെ തുക ട്രഷറിയിലേക്ക് അടച്ചത.് പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബില്‍ എത്തിയപ്പോള്‍ വൈസ് പ്രസിഡന്റ് വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്നും പ്രസിഡന്റ് ജോസ്മി ജോര്‍ജ് ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലിസ്റ്റ് ചെയ്ത ഏറ്റവും വില കുറവില്‍ വേസ്റ്റ് ബിന്‍ ലഭിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് സാധനം വാങ്ങിയത്. ജിഎസ്ടി അടച്ച് നടത്തിയ ഇടപാടില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ കമ്പനികളെ ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഭരണസമിതിയംഗം പ്രദീപ് ജോര്‍ജ് പറഞ്ഞു. പദ്ധതി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പ്രതിനിധിയായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദേശത്ത് ജോലിക്ക് പോയി. ജോലിയില്‍ പ്രവേശിച്ച ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഴിമതി ആരോപണവുമായി ഇവര്‍ എത്തിയിരിക്കുകയാണ്. വൈസ് പ്രസിഡന്റിന് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കൂട്ട് ഉത്തരവാദിത്വമാണ് ഉള്ളതെന്നും പഞ്ചായത്തില്‍ യുഡിഎഫിന്റെ ഭരണകാലത്ത് ഏത് പദ്ധതിയെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡിക്ലര്‍ക്ക് സി എസ്, പ്രദീപ് ജോര്‍ജ്, ബിബിന്‍ എബ്രഹാം, അനില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






