തോട്ടം മേഖലയിലെ വികസന മുരടിപ്പ്: ബിജെപി വണ്ടിപ്പെരിയാറില്‍ ഉപവാസ സമരം നടത്തി

തോട്ടം മേഖലയിലെ വികസന മുരടിപ്പ്: ബിജെപി വണ്ടിപ്പെരിയാറില്‍ ഉപവാസ സമരം നടത്തി

Sep 6, 2026 - 17:34
 0
തോട്ടം മേഖലയിലെ വികസന മുരടിപ്പ്: ബിജെപി വണ്ടിപ്പെരിയാറില്‍ ഉപവാസ സമരം നടത്തി
This is the title of the web page

ഇടുക്കി: പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളി പ്രശ്‌നങ്ങളിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ ഏകദിന ഉപവാസ സമരം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനംചെയ്തു. വര്‍ഷങ്ങളായി തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ലയങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടിയ തോട്ടങ്ങള്‍, ശമ്പള പ്രതിസന്ധി എന്നിവയ്ക്ക് എല്‍ഡിഎഫ്‌യുഡിഎഫ് സര്‍ക്കാരുകള്‍ പരിഹാരം കണ്ടില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളും ഭരണകൂടം മറച്ചുവെക്കുകയാണെന്ന് രേണു സുരേഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിന് മുന്നോടിയായി വണ്ടിപ്പെരിയാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. പീരുമേട് മണ്ഡലം പ്രസിഡന്റ് സനോജ് സരസന്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ വി മുരളീധരന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ്, നേതാക്കളായ ശ്രീനഗരി രാജന്‍, സി സന്തോഷ് കുമാര്‍, കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, സന്തോഷ് കൃഷ്ണന്‍, അഡ്വ. സ്റ്റീഫന്‍ ഐസക്, അമ്പിളി രാജന്‍, ഗൗതം കൃഷ്ണ, കെ എന്‍ ഷാജി, തോമസ് ചെറിയാന്‍, ജോഷി ഗ്യാലക്‌സി, അജയന്‍ കെ തങ്കപ്പന്‍, ബിനോജ് കുമാര്‍, അലക്‌സ് രാജന്‍, ജോണി, ദുരൈസ്വാമി, ശ്യാം, സതീഷ് ഓടമേട് എന്നിവര്‍ സംസാരിച്ചു. സമാപന യോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനംചെയ്തു. സമരം നയിച്ച വി സി വര്‍ഗീസിന് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow