കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും സെമിനാറും 19ന്
കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും സെമിനാറും 19ന്

ഇടുക്കി: ചേറ്റുകുഴി കേന്ദ്രമായുള്ള ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും സെമിനാറും ഞായറാഴ്ച വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ മണിയന്‍പിള്ള രാജു മുഖ്യാതിഥിയാകും. ഫാ. ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷനാകും. ഏലം കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, സാഹസിക കര്‍ഷകന്‍, കര്‍ഷക, മികച്ച കൃഷി എന്നീ വിഭാഗങ്ങളില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും സമ്മാനിക്കും. ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ ചാരിറ്റ് ഫണ്ടും വിതരണം ചെയ്യും. ഏലം കൃഷി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗവും എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. എം മുരുകന്‍ സെമിനാര്‍ നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോര്‍ജ് മണ്ഡപത്തില്‍, അബ്ദുള്‍ ഗഫൂര്‍, ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍, രാജശേഖരന്‍ കാവനാല്‍, സിബി വെള്ളമറ്റത്തില്‍, എം സി സലിം, സോമന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






