എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു 

എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു 

Aug 15, 2026 - 15:39
Aug 15, 2026 - 15:40
 0
എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം കട്ടപ്പനയില്‍ ചേര്‍ന്നു 
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ (എച്ച്എംടിഎ) വാര്‍ഷിക പൊതുയോഗവും സ്വാതന്ത്യദിന ആഘോഷവും കട്ടപ്പനയില്‍ നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. പതാക ഉയര്‍ത്തലിനുശേഷം ഗാന്ധിപ്രതിമ, അമര്‍ജവാന്‍ സ്മൃതി മണ്ഡപം, അബ്ദുള്‍കലാം സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന പൊതുയോഗത്തില്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് ബിജു മാധവന്‍ അധ്യക്ഷനായി. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച വിജയം നേടിയവര്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി എന്‍ഡോവ്‌മെന്‍് വിതരണം ചെയ്തു. ഭാരവാഹികള്‍, അംഗങ്ങള്‍, കരിമ്പന്‍, മുരിക്കാശേരി, മേലേചിന്നാര്‍, വലിയതോവാള, പുറ്റടി യൂണിറ്റ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.  ലൂക്കാ ജോസഫ്, മനോജ് എബ്രഹാം, നോബി ജോസഫ്, ബെന്നി സി പി, രാജേഷ് കെ ബി, രമണന്‍ പടന്നയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow