പീരുമേട് റാണികോവില്‍ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

പീരുമേട് റാണികോവില്‍ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

Mar 14, 2026 - 11:20
 0
പീരുമേട് റാണികോവില്‍ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: പീരുമേട് റാണികോവില്‍ എസ്റ്റേറ്റിലെ ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. കൊടിമര ഘോഷയാത്രയ്ക്കുശേഷം തന്ത്രി മീനച്ചില്‍ കല്ലമ്പള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കണ്ണന്‍ തിരുമേനി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്ന് അന്നദാനവും അത്താഴപൂജയും നടന്നു. 31 വരെ വിപുലമായ പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കും. 27ന് രാവിലെ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, ഗണപതിഹോമം, കലശപൂജ, ഉച്ചയ്ക്ക് 1ന് അന്നദാനം, രാത്രി എട്ടിന് ക്ഷേത്ര മൂലസ്ഥാനത്തേയ്ക്ക് പുറപ്പാട്. 28ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും പ്രസാദ് മൂട്ടും നടക്കും, രാത്രി 9ന് ഗാനമേള. 29ന് രാവിലെ മുതല്‍ നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, എഴുന്നള്ളിപ്പ്, ദീപാരാധന, വൈകിട്ട് 6.30ന് ആഴിയിറക്കം, രാത്രി 8ന് കൈകൊട്ടിക്കളി, 9ന് പാലാ സ്റ്റാര്‍ ലൈന്‍ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള. 30ന് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, വഴിപാടുകള്‍, താലപ്പൊലി മുളപ്പയര്‍ മാവിളക്ക് ഘോഷയാത്ര. 31ന് ജീവിത എഴുന്നള്ളിപ്പും മഞ്ഞള്‍ നീരാട്ടും.

What's Your Reaction?

like

dislike

love

funny

angry

sad

wow