അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു: ആദിവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദ നിമിഷങ്ങള്‍

അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു: ആദിവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദ നിമിഷങ്ങള്‍

Mar 14, 2026 - 11:03
 0
അടിമാലി കുറത്തിക്കുടിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു: ആദിവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദ നിമിഷങ്ങള്‍
This is the title of the web page

ഇടുക്കി: വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ഒറ്റപ്പെട്ട ജീവിതത്തിന് ആശ്വാസമേകി അടിമാലി കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. ഉന്നതിയിലെ കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പ് യാഥാര്‍ഥ്യമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ അടിമാലിയില്‍നിന്ന് ആദ്യ സര്‍വീസ് കുറത്തിക്കുടിയിലേക്ക് പുറപ്പെട്ടു. കുടിയിലെത്തിയ ബസിനെ ആവേശത്തോടെ ആളുകള്‍ വരവേറ്റു. ജീവനക്കാര്‍ക്ക് സ്വീകരണവും നല്‍കി.
അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ട കുറത്തിക്കുടിയില്‍ മുതുവാന്‍ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളാണ് താമസക്കാരില്‍ ഏറെയും. അടിമാലി പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത് മാങ്കുളത്തെയാണ്. മാങ്കുളം- പെരുമ്പന്‍കുത്ത് വഴിയാണ് ബസ് സര്‍വീസ് നടത്തുന്നത്. കുറത്തിക്കുടിയിലെത്തിയശേഷം ബസ് അടിമാലിക്ക് മടങ്ങും.
യാത്രാസൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ഇവിടുത്തെ കുടുംബങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വീസ് വേണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പെരുമ്പന്‍കുത്ത് മുതല്‍ ഉന്നതിയുടെ അതിര്‍ത്തി വരെ റോഡ് ഗതാഗതയോഗ്യമാക്കിയതോടെ ബസ് സര്‍വീസിന് വഴിയൊരുങ്ങി. ഇതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ വേഗത്തില്‍ ഇടപെട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടിസ്വീകരിച്ചു. ബസ് ഓടിത്തുടങ്ങിയതോടെ ഉന്നതിയിലെ കുടുംബങ്ങള്‍ സന്തോഷത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow