പൂത്തുലഞ്ഞ് 'നീലവാക': മൂന്നാറിലെ പച്ചപ്പില്‍ വര്‍ണം ചാലിച്ച് ജക്രാന്ത മരങ്ങള്‍

പൂത്തുലഞ്ഞ് 'നീലവാക': മൂന്നാറിലെ പച്ചപ്പില്‍ വര്‍ണം ചാലിച്ച് ജക്രാന്ത മരങ്ങള്‍

Mar 14, 2026 - 10:24
 0
പൂത്തുലഞ്ഞ് 'നീലവാക': മൂന്നാറിലെ പച്ചപ്പില്‍ വര്‍ണം ചാലിച്ച് ജക്രാന്ത മരങ്ങള്‍
This is the title of the web page

ഇടുക്കി: മഞ്ഞുമൂടിയ മലനിരകള്‍ക്കിടയില്‍ ഇളം വയലറ്റ് നിറത്തിന്റെ വശ്യഭംഗി പകര്‍ന്ന് മൂന്നാറില്‍ ജക്രാന്ത വസന്തം. തേയിലത്തോട്ടങ്ങള്‍ക്കിടയിലെ പച്ചപ്പില്‍ വയലറ്റ് കുടപിടിച്ചുനില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ സഞ്ചാരികള്‍ക്ക് എക്കാലവും കാഴ്ചാവിരുന്നാണ്. പള്ളിവാസല്‍, വാഗുവരൈ എന്നിവിടങ്ങളിലാണ് വയലറ്റ് വസന്തം കൂടുതല്‍ ദൃശ്യമാകുന്നത്. കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്മാരാണ് മൂന്നാറിലെ പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരങ്ങളിലും ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരങ്ങള്‍ പൂവിടും. ഇലകള്‍ കൊഴിഞ്ഞ് പൂര്‍ണമായും വയലറ്റ് പൂക്കളാല്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ തോട്ടംമേഖലയ്ക്ക് പ്രത്യേക ഭംഗി നല്‍കുന്നു. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കണ്ടുവരുന്ന 'ബിഗ്‌നോണിയേസി' കുടുംബത്തില്‍പ്പെട്ടവയാണിവ. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പള്ളിവാസല്‍ മേഖലയില്‍ മരങ്ങള്‍ മുറിച്ചുനീക്കുമോയെന്ന് ആശങ്കയുമുണ്ട്. മൂന്നാറിന്റെ പ്രകൃതിഭംഗിയില്‍ പ്രധാനപങ്കുവഹിക്കുന്ന ഇവയെ സംരക്ഷിച്ച് റോഡ് വികസനം നടപ്പാക്കണമെന്നാണ് സഞ്ചാരികളുടെയും നാട്ടുകാരുടെയും ആവശ്യം. നനുത്ത മഞ്ഞിന്റെ കുളിരും തേയിലത്തോട്ടങ്ങളുടെ പച്ചപ്പും തേടിയെത്തുന്ന സഞ്ചാരികള്‍ക്ക് ജക്രാന്ത പൂക്കള്‍ വിരിയുന്ന ഈകാലം എന്നുമൊരു അത്ഭുത കാഴ്ചയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow