ഇരട്ടയാര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു
ഇരട്ടയാര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ഡിജിറ്റല്‍ യുഗത്തില്‍ പട്ടികജാതി കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ലാപ്‌ടോപ്പുകള്‍ അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ആശ്വാസമാകും. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരഞ്ഞെടുത്ത എട്ട് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. 2.5 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. വൈസ് പ്രസിഡന്റ് റെജി ഇലിപുലിക്കാട്ട് അധ്യക്ഷനായി. മറ്റ് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?