ആലടി -മേരികുളം റോഡിലെ യാത്രക്ലേശം പരിഹരിച്ച് പഞ്ചായത്ത്
ആലടി -മേരികുളം റോഡിലെ യാത്രക്ലേശം പരിഹരിച്ച് പഞ്ചായത്ത്

ഇടുക്കി: ആലടി - മേരികുളം റോഡില്‍ യാത്രക്ലേശം രൂക്ഷമായിരുന്ന ഭാഗത്ത് റോഡില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചു. റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആലടിക്ക് സമീപം കഴിഞ്ഞദിവസം മണ്ണിടിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടത്തിവിട്ടിരുന്നത്. എന്നാല്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങിയതോടെ മഴവെള്ളം കെട്ടിനിന്ന് വലിയ രീതിയില്‍ ഉള്ള ഗര്‍ത്തങ്ങള്‍ റോഡില്‍ രൂപപ്പെട്ടു. യാത്ര ക്ലേശം രൂക്ഷമായിരുന്ന ബാലന്‍ കട ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുഴിയടച്ച് യാത്രായോഗ്യമാക്കിയതോടെ യാത്രാക്ലേത്തിന് താല്‍ക്കാലിക പരിഹാരമായെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കെ ജോണ്‍ പറഞ്ഞു. ആലടിക്ക് സമീപം വീണ്ടും മണ്ണ് ഇടിഞ്ഞതിനാല്‍ ഭാഗികമായിട്ടു മാത്രമാണ് അതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നത്. ഈ സാഹചര്യത്തില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന് മേരികുളം കുരാംപാറ -ആലടി വഴിയുള്ള ഗതാഗതം വണ്‍വേ സംവിധാനമായി പൊതുജനങ്ങള്‍ ഉപയോഗിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
What's Your Reaction?






