അയ്യപ്പന്‍കോവില്‍ ആറേക്കര്‍ കിണര്‍ ഭാഗത്തെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്ന് യാത്രക്ലേശം രൂക്ഷം
അയ്യപ്പന്‍കോവില്‍ ആറേക്കര്‍ കിണര്‍ ഭാഗത്തെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്ന് യാത്രക്ലേശം രൂക്ഷം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആറേക്കര്‍ കിണര്‍ ഭാഗത്തെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്ന് യാത്രക്ലേശം രൂക്ഷം. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നാളിതുവരെ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള നടപടികളൊന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലായെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കോണ്‍ക്രീറ്റ് ഇളകി വലിയ രീതിയിലുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നതിനാല്‍ കയറ്റം കയറിവരുന്ന ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് കയറി പോകുന്നത് എന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു.
ഈ ഭാഗം മുതല്‍ നിരപ്പ് ഭാഗം വരെ മിക്ക ഭാഗങ്ങളിലും കോണ്‍ക്രീറ്റുകള്‍ ഇളകി വലിയ രീതിയില്‍ കമ്പി വെളിയിലേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയാണ്. ഇത് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികളുടെ സഹായത്തോടെ തകര്‍ന്ന ഭാഗത്ത് മഗ്ഗ് ഇറക്കിയെങ്കിലും മഴപെയ്തതോടെ ഒലിച്ചു പോവുകയും പഴയതിനെക്കാളും ശോചനിയമായ അവസ്ഥയിലേക്ക് മാറിയതായും പ്രദേശവാസികള്‍ പറയുന്നു .നൂറുകണക്കിന് യാത്രക്കാരും സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കാന്‍ പഞ്ചായത്ത് തയ്യാറാകണം എന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
What's Your Reaction?






