എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം 15ന്
എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം 15ന്

ഇടുക്കി: എച്ച്എംടിഎ വാര്‍ഷിക പൊതുയോഗം 15ന് രാവിലെ 10.30ന് കട്ടപ്പന വെള്ളയാംകുടി റൂട്ടിലെ കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി കെ ഗോപി അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. സെക്രട്ടറി എം കെ ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്കാ ജോസഫ്, വൈസ് പ്രസിഡന്റ് ബിജു മാധവന്‍, ജോയിന്റ് സെക്രട്ടറി മനോജ് എബ്രഹാം, വിവിധ യൂണിറ്റ് ഭാരവാഹികളായ ബേബി മാത്യു, പി എസ് മുഹമ്മദ്, ഷാജി പുളിക്കക്കുന്നേല്‍, സജി കുന്നേല്‍, ജോണ്‍സണ്‍ മരോട്ടിമൂട്ടില്‍ എന്നിവര്‍ സംസാരിക്കും. രാവിലെ 8.30ന് എച്ച്എംടിഎ ഓഫീസില്‍ ദേശീയ പതാകയും തുടര്‍ന്ന് എച്ച്എംടിഎ പതാകയും ഉയര്‍ത്തും. തുടര്‍ന്ന്, അമര്‍ജവാന്‍ യുദ്ധ സ്മാരകത്തിലും ഗാന്ധി പ്രതിമയിലും എപിജെ അബ്ദുള്‍ കലാം പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും. അംഗങ്ങളുടെ മക്കളില്‍ പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് കോര കുര്യന്‍ ചിറക്കല്‍പറമ്പില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. കൂടാതെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയവര്‍ക്കും ഉപഹാരം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പി കെ ഗോപി, എം കെ ബാലചന്ദ്രന്‍, പി മോഹനന്‍, നോബി ജോസഫ്, സി പി ബെന്നി, രമണന്‍ പടന്നയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






