കട്ടപ്പന കല്യാണത്തണ്ടില്‍ ജനകീയ സദസ് 

കട്ടപ്പന കല്യാണത്തണ്ടില്‍ ജനകീയ സദസ് 

Aug 21, 2024 - 17:40
 0
കട്ടപ്പന കല്യാണത്തണ്ടില്‍ ജനകീയ സദസ് 
This is the title of the web page


ഇടുക്കി : കട്ടപ്പന കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച മേഖലയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനകീയ സദസ്  സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി  തോമസ് രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി ജയന്തിയായ ആഗസ്റ്റ് 28 ന് വകുപ്പുതല യോഗം ചേര്‍ന്ന് വിഷയത്തിന് പരിഹാരം കാണുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം ജങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സംശയിക്കുന്നതായും ആ ദിവസം ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അവധിയിലായിരിക്കുമ്പോള്‍ എങ്ങനെയാണ് യോഗം നടക്കുന്നതെന്നും തോമസ് രാജന്‍ പറഞ്ഞു. ജനകീയ സമരത്തിന് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വം നല്‍ക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച  2  മുതല്‍ ശിവന്‍ മാളിയേക്കലിന്റെ ഭവനത്തില്‍ മേഖലയിലെ ജനങ്ങളുടെ ആധികാരിക രേഖകളുടെ കോപ്പികള്‍ ശേഖരിക്കും. കലക്ടര്‍, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കും. പ്രക്ഷോഭങ്ങളുടെ ഭാഗമായി 27ന് കട്ടപ്പന വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ബിജു ചക്കുംചിറ ചെയര്‍മാനായി 21 അംഗ ജനകീയ കമ്മിറ്റിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. ഈ മേഖലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍ രക്ഷാധികാരികളായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. തോമസ് മൈക്കിള്‍, ജോസ് മുത്താനാട്ട്, പ്രശാന്ത് രാജു, രാജു വെട്ടിക്കല്‍, മേരി ദാസന്‍, പി ജെ ബാബു, സജീവ് കെ എസ്, അരുണ്‍ കപ്പുകാട്ടില്‍, രാജേന്ദ്രന്‍, നോബിള്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow