കട്ടപ്പനയില്‍ ജല അതോറിറ്റിയുടെ പമ്പ്ഹൗസില്‍നിന്നുള്ള കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച
കട്ടപ്പനയില്‍ ജല അതോറിറ്റിയുടെ പമ്പ്ഹൗസില്‍നിന്നുള്ള കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച

ഇടുക്കി: കട്ടപ്പന ടൗണില്‍ ജല അതോറിറ്റിയുടെ പദ്ധതിയില്‍നിന്നുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. നമ്പര്‍ 2 പമ്പ് ഹൗസില്‍നിന്നുള്ള വിതരണമാണ് മുടങ്ങിയിരിക്കുന്നത്. വിതരണ പൈപ്പുകളിലെ തകരാറാണ് പമ്പിങ് മുടങ്ങാന്‍ കാരണമെന്നാണ് സൂചന. ഇതോടെ കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണ് ഉപയോക്താക്കള്‍. നിലവില്‍ 80ലേറെ കണക്ഷനുകളും 2 പൊതുടാപ്പുകളാണ് പമ്പ്ഹൗസിന്റെ കീഴിലുള്ളത്. ലേഡീസ് ഹോസ്റ്റല്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇവിടുന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, വിതരണം മുടങ്ങിയതോടെ വ്യാപാരികളടക്കം ദുരിതത്തിലായി. ടൗണ്‍, പേഴുംകവല, ഓക്‌സീലിയം സ്‌കൂള്‍ ജങ്ഷന്‍, ഇരുപതേക്കര്‍ എന്നിവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. അടിയന്തരമായി വിതരണം പുനസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






