കാലികള്‍ മേയും ദേശീയപാത: വാഹനങ്ങള്‍ക്ക് ഭീഷണി
കാലികള്‍ മേയും ദേശീയപാത: വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: കൊട്ടാരക്കര- ദിണ്ഡിക്കല്‍ ദേശീയപാതയില്‍ റോഡിലൂടെ കറങ്ങി നടക്കുന്ന കന്നുകാലികള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. വണ്ടിപ്പെരിയാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണുന്നത്. രാത്രികാലങ്ങളില്‍ കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യവുമുണ്ട്. ബൈക്ക് യാത്രക്കാരും ചെറുവാഹന യാത്രക്കാരും അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. കന്നുകാലികളെ പിടിച്ചു കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും കന്നുകാലികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിരന്തരമായി നടക്കുന്ന ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും വാഹനയാത്രികരുടെയും ആവശ്യം.
What's Your Reaction?






