ചെറുതോണിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചെറുതോണിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി : ചെറുതോണി ആലിൻചുവട്ടിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുരുളി ആൽപ്പാറ കറുകയിൽ അമൽ ടോം (19)ആണ് മരിച്ചത്. ഇടുക്കി കസേരക്കല്ല് തിരുപ്പറവിളയിൽ അബിൻ പീറ്ററിനെ ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച അർധരാത്രി 12.15 ഓടെയാണ് അപകടം. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഷാജി കറുകയിലിന്റെ മകനാണ് അമൽ ടോം.
What's Your Reaction?

