കട്ടപ്പന ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കട്ടപ്പന ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: കട്ടപ്പന ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടിക്കറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നിര്‍വഹിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷറല്‍ സാജന്‍ ജോര്‍ജ് ടിക്കറ്റ് ഏറ്റുവാങ്ങി. കട്ടപ്പന ഫെസ്റ്റ് സീസണ്‍ 2 ഏപ്രില്‍ 12 മുതല്‍ 22 വരെയാണ് നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്നത്. കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രിയ നേതാക്കള്‍, നഗരസഭ കാണ്‍സിലര്‍മാര്‍ , സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ഡിജെ സാവിയോ നയിക്കുന്ന ഡിജെ നൈറ്റ് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എംജി ശ്രീകുമാര്‍ , സ്റ്റീഫന്‍ ദേവസ്യ, ആശാ ശരത്ത്, ഹരിശ്രീ അശോകന്‍ തുടങ്ങി വിവിധ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ പരിപാടികളും നടക്കും.
What's Your Reaction?






