കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഇടുക്കി: ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. വിവിധ ഇടങ്ങളിലെ ഈദ് ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ആഹ്‌ളാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്തറിനെ വരവേറ്റത്. 30 ദിവസത്തെ കഠിന വൃതാനുഷ്ടാനങ്ങള്‍ക്ക് ശേഷമാണ് ലോകമെമ്പാടുമുള്ള മുസ്ലീം ജനത ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ മുതല്‍ മസ്ജിദുകളില്‍ ജുമാ നമസ്‌ക്കാരവും നടന്നു. കട്ടപ്പന മസ്ജിദ് ഇമാം മുഹമ്മദ് യൂസഫ് അല്‍- കൗസരി ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി. രാവിലെ 8.30 ന് ആരംഭിച്ച ചെറിയപെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ 9 മണിയോടുകൂടി സമാപിച്ചു. നിരവധി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
What's Your Reaction?






