കാനത്തിന് ആദരാഞ്ജലി കട്ടപ്പനയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി
കാനത്തിന് ആദരാഞ്ജലി കട്ടപ്പനയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി

ഇടുക്കി: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ കട്ടപ്പനയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റി നഗരസഭാ മിനിസ്റ്റേഡിയത്തിൽ സമാപിച്ചു. യോഗത്തിൽ സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ ശശി അധ്യക്ഷത വഹിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ വലിയ ഇടപെടൽ നടത്തിയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ പറഞ്ഞു.
എഐസിസി അംഗം ഇ.എം ആഗസ്തി, മുൻ എം പി ജോയിസ് ജോർജ്, നഗരസഭ വൈസ് ചെയർമാൻ ജോയി
ആനിത്തോട്ടം,സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആർ സജി, ബി ജെ പി ദേശിയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം മനോജ് എം തോമസ് , ജോയി കുടക്കച്ചിറ, സിനു വാലുമ്മേൽ, പി കെ ഗോപി, സുഗതൻ കരുവാറ്റ, രാജൻകുട്ടി മുതുകുളം, വി ആർ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






