ഉടുമ്പന്‍ചോലയില്‍ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി പിടിയില്‍
ഉടുമ്പന്‍ചോലയില്‍ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി പിടിയില്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ 1.510 കിലോ കഞ്ചാവുമായി മധ്യപ്രദേശ് ദിണ്ഡോരി സ്വദേശി മനോജ് കുമാറിനെ(38) ഉടുമ്പന്‍ചോല എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഖജനാപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍. മധ്യപ്രദേശില്‍നിന്ന് കഞ്ചാവ് എത്തിച്ച് 500 രൂപ നിരക്കില്‍ ഖജനാപ്പാറ, രാജകുമാരി മേഖലകളില്‍ ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എം പി പ്രമോദ്, ഡെപ്യൂട്ടി കമ്മിഷണര്‍ സ്‌ക്വാഡ് അംഗം ജോഷി വി ജെ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രാധാകൃഷ്ണന്‍ പി ജി, കെ എന്‍ രാജന്‍, ഷനേജ് കെ, പ്രിവന്റീവ് ഓഫീസര്‍ ജോജി ഇ സി, സിഇഒമാരായ ടില്‍സ് ജോസഫ്, സന്തോഷ് തോമസ്, ഷിബു ജോസഫ്, അശ്വതി വി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?

