പീഡനക്കേസില്‍ കുറ്റവിമുക്തനായ അധ്യാപകന്റെ ഗുരുതര വെളിപ്പെടുത്തല്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും സിപിഐഎമ്മിനുമെതിരെ ആരോപണം 

പീഡനക്കേസില്‍ കുറ്റവിമുക്തനായ അധ്യാപകന്റെ ഗുരുതര വെളിപ്പെടുത്തല്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും സിപിഐഎമ്മിനുമെതിരെ ആരോപണം 

Sep 2, 2025 - 12:17
 0
പീഡനക്കേസില്‍ കുറ്റവിമുക്തനായ അധ്യാപകന്റെ ഗുരുതര വെളിപ്പെടുത്തല്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും സിപിഐഎമ്മിനുമെതിരെ ആരോപണം 
This is the title of the web page

ഇടുക്കി: പീഡനക്കേസില്‍ കുറ്റ വിമുക്തനാക്കിയ മൂന്നാര്‍ ഗവ. കോളേജ് ഇക്കണോമിക്‌സ് വിഭാഗം അധ്യാപകന്‍ ഗുരുതര ആരോപണവുമായി രംഗത്ത്. 2014ലാണ് ആനന്ദ് ശിവകുമാറിനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പീഡന പരാതി നല്‍കിയത്. കേസില്‍ കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കോപ്പിയടി പിടികൂടിയതിന് സി പി ഐ എം ഓഫീസില്‍ വച്ച് ഗൂഡാലോചന നടത്തി തനിക്കെതിരെ വ്യാജ പീഡന പരാതി നല്‍കുകയായിരുന്നെന്നാണ് ആനന്ദ ശിവകുമാറിന്റെ ആരോപണം.  2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെപ്റ്റംബര്‍ അഞ്ചിന് നടന്ന രണ്ടം സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിന് ആനന്ദ് പരാതിക്കാരെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡന പരാതിയെത്തിയത്. പിന്നീട് സര്‍വകലാശാല അന്വേഷണ കമ്മീഷനോട് തങ്ങള്‍ സി പി ഐ എം ഓഫീസില്‍ വച്ചാണ് പരാതി തയാറാക്കിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പരാതിക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ആനന്ദ് ശിവകുമാറിനെ കുറ്റവിമുക്തനാക്കിയത്. തന്നെ കുടുക്കാന്‍ അധ്യാപകരടക്കമുള്ള കോളേജ് അധികൃതരും ഗൂഡാലോചന നടത്തിയെന്നും ഗൂഡാലോചനയില്‍ അന്നത്തെ മുന്‍ എം എല്‍ എ എസ് രാജേന്ദ്രനടക്കം പങ്കുണ്ടെന്നും ആനന്ദ് ശിവകുമാര്‍ ആരോപിക്കുന്നു..

What's Your Reaction?

like

dislike

love

funny

angry

sad

wow