മുല്ലപ്പെരിയാര്‍ സുരക്ഷ പരിശോധന: കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം ആശ്വാസകരമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി
മുല്ലപ്പെരിയാര്‍ സുരക്ഷ പരിശോധന: കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം ആശ്വാസകരമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാപരിശോധന നടത്താനുള്ള കേന്ദ്ര ജല കമ്മിഷന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ സേവനം തേടണമെന്നാണ് സമരസമിതിയുടെ ആവശ്യം. 40 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയായ അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണം. 14 വര്‍ഷത്തിലേറെയായി സമിതി നടത്തിവരുന്ന നിയമപോരാട്ടം ഒടുവില്‍ കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചത് പെരിയാര്‍ തീരവാസികള്‍ക്ക് ആശ്വാസകരമാണെന്ന് സമിതി ചെയര്‍മാന്‍ ഷാജി പി ജോസഫ് പറഞ്ഞു.
ഒരുവര്‍ഷം കൊണ്ടാണ് ഡാമിന്റെ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കി കമ്മിഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇതിനുശേഷം മാത്രമേ ഡാം ബലപ്പെടുത്തുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാനാകൂ. തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളികൊണ്ടുള്ള തീരുമാനം പെരിയാര്‍ തീരവാസികള്‍ക്ക് പ്രതീക്ഷയാണെന്നും സമിതി പറഞ്ഞു.
What's Your Reaction?






