ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ 1980-81 വര്‍ഷത്തെ 10 ക്ലാസ് വിദ്യാര്‍ഥികളെ 43 വര്‍ഷത്തിന് ശേഷം ഒരേ വേദിയില്‍ എത്തിക്കുക, സൗഹൃദം പുതുക്കുക എന്ന ലക്ഷ്യത്തോടുകൂടി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16-ാ ം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജലവിഭവ വകുപ്പു മന്ത്രി റോഷി ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും. തുടര്‍ന്ന് 2024 വര്‍ഷത്തില്‍ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. പരിപാടിക്ക് ആശംസ ആര്‍പ്പിച്ചുകൊണ്ട് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്റ് സുരേഷ്, കുഴിക്കാട്ട്, കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ സജിമോള്‍ ഷാജി, 'കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍, ഹെഡ്മാസ്റ്റര്‍ എന്‍ ബിന്ദു, പൂര്‍വ്വകാല അദ്ധ്യാപകര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍നായര്‍, എം വി രാജശേഖരന്‍, ബൈജു വേമ്പേനി, മധുകുട്ടന്‍ നായര്‍, ടോമി ആന്റണി, ടോമി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.