ഇരട്ടയാറില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു
ഇരട്ടയാറില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു

ഇടുക്കി: ഇരട്ടയാര്‍ നാങ്കുതൊട്ടിക്ക് സമീപം അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. കാരക്കാട്ട് സണ്ണിയുടെ ആടിനെയാണ് ചൊവ്വാഴ്ച രാത്രി അജ്ഞാത ജീവി ആക്രമിച്ചത്. രാവിലെ ആടിന് തീറ്റ കൊടുക്കുവാനായി എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഏതാനും ദിവസം മുമ്പും വന്യജീവികളുടെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍. പ്രാഥമിക പരിശോധനയില്‍ കാല്‍പ്പാടുകള്‍ വ്യക്തമായി കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആടിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന് വനം വകുപ്പ് അറിയിച്ചു.
What's Your Reaction?






