കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി 

കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി 

Jun 27, 2026 - 17:19
 0
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി 
This is the title of the web page

ഇടുക്കി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് ബോധവല്‍ക്കരണ പരിപാടി നടത്തി. സീനിയര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സനല്‍ സാഗര്‍ മുഖ്യാഥിതിയായി. ലഹരി ഉപയോഗവും അനധികൃത മയക്കുമരുന്ന് വ്യാപനവും സമൂഹത്തില്‍ ഉയര്‍ത്തുന്ന ഗുരുതര വെല്ലുവിളികളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുകയും, ലഹരിമുക്ത സമൂഹം വാര്‍ത്തെടുക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയുന്നതിനും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ കൗണ്‍സിലര്‍ രമ്യ ഉലഹന്നാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജിസിമോള്‍ വര്‍ഗീസ് അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി സാലിമോള്‍ ജോസഫ്, എച്ച് എം ഇന്‍ചാര്‍ജ് ഗീത ആര്‍. പിള്ള എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow