ചപ്പാത്ത് കുടിയിറക്കല്‍ പ്രചരണം: പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമമെന്ന് വ്യാപാരികള്‍
ചപ്പാത്ത് കുടിയിറക്കല്‍ പ്രചരണം: പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമമെന്ന് വ്യാപാരികള്‍

ഇടുക്കി: പെരിയാര്‍ തീരനിവാസികളെ കുടിയിറക്കുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ ചപ്പാത്തിലെ വ്യാപാരികള്‍ രംഗത്ത്. പാത്തിമുക്ക് മുതല്‍ ഉപ്പുതറ വരെ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെ കുടിയിറക്കാന്‍ റവന്യുവകുപ്പ് ശ്രമംനടത്തുന്നുവെന്ന വ്യാജ പ്രചരണം അടിസ്ഥാന രഹിതമാണ്. വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ചിലരെ ഒഴിവാക്കിയും ചിലരെ ഉള്‍പ്പെടുത്തിയുമുള്ള ഇത്തരം പ്രചരണങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് നടത്തുന്നതെന്ന് സിപിഐ എം പ്രതിനിധികള്‍ വ്യക്തമാക്കണമെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെയോ, സര്‍ക്കാരന്റെയോ നോട്ടീസോ, ഉത്തരവോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ചപ്പാത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയന്‍ സൂര്യ പറഞ്ഞു.
What's Your Reaction?






