വാഴവര സമൃദ്ധി എസ്എച്ച്ജിയും ഗവ. ഹൈസ്‌കൂളും ചേര്‍ന്ന് കൂട്ടയോട്ടം നടത്തി
വാഴവര സമൃദ്ധി എസ്എച്ച്ജിയും ഗവ. ഹൈസ്‌കൂളും ചേര്‍ന്ന് കൂട്ടയോട്ടം നടത്തി

ഇടുക്കി: വാഴവര സമൃദ്ധി എസ്എച്ച്ജിയും ഗവണ്‍മെന്റ് ഹൈസ്‌കൂളും ചേര്‍ന്ന് സ്വാതന്ത്ര ദിനത്തില്‍ കൂട്ടയോട്ടം നടത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴവര ആശ്രമം പടി മുതല്‍ ഗവ. ഹൈസ്‌കൂള്‍ വരെയാണ് കൂട്ടയോട്ടം നടത്തിയത്. ലഹരിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കൂട്ടയോട്ടം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന യോഗത്തില്‍ സമൃദ്ധി എസ്എച്ച്ജി പ്രസിഡന്റ് പ്രദീപ് ശ്രീധരന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി വി സുമേഷ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോലന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് രാജ്യസേവനത്തില്‍ നിന്നും വിരമിച്ച പട്ടാളക്കാരെ ആദരിച്ചു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, ജെസി ബെന്നി, ബിനു കേശവന്‍, പ്രശാന്ത് രാജു, ബിന്ദു ജസ്റ്റിന, ഷാജി അഗസ്റ്റിന്‍, ഷാജി എബ്രഹാം, സിബി ജോസഫ്, സജീവ് എം പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






