രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ : ജില്ലയില്‍ ആദ്യ നേട്ടവുമായി സി ആര്‍ സന്തോഷ്
രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ : ജില്ലയില്‍ ആദ്യ നേട്ടവുമായി സി ആര്‍ സന്തോഷ്

ഇടുക്കി: രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായിരിക്കുകയാണ് അടിമാലി സ്വദേശി സി ആര്‍ സന്തോഷ്. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ജില്ലയില്‍ ആദ്യമായാണ് ഒരു പൊലീസുകാരന്‍ നേടുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മെഡല്‍ ഏറ്റു വാങ്ങി. മൂന്നാര്‍, അടിമാലി, ഇടുക്കി തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1994ല്‍ മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ അംഗമായ അദ്ദേഹം 2002ലാണ് ഇടുക്കിയിലെത്തുന്നത.് അടിമാലി, വെള്ളത്തുവല്‍, ഇടുക്കി, കരിമണല്‍ എന്നി സ്റ്റേഷനുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎസ്പിയുടെയും എസ്പിയുടെയും പ്രത്യേക സംഘത്തില്‍ അംഗമാകാനും സന്തോഷിനു കഴിഞ്ഞിട്ടുണ്ട്. അടിമാലി ശ്രീനിലയത്തില്‍ രാഘവന്‍ നായര്‍ രത്‌നമ്മ എന്നിവരാണ് മാതാപിതാക്കള്‍. രജീ സന്തോഷ് ആണ് ഭാര്യ, അര്‍ജുന്‍, പാര്‍ത്ഥിവ് എന്നിവരാണ് മക്കള്‍. തനിക്ക് ലഭിച്ച അംഗീകാരത്തിന് സന്തോഷമുണ്ടെന്നും സി ആര്‍ സന്തോഷ് പറഞ്ഞു.
What's Your Reaction?






