ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് രാജകുമാരിയില്‍ പ്രതിഷേധ സദസ് നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് രാജകുമാരിയില്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ യുഡിഎഫ് രാജകുമാരിയില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ഉപാധിരഹിത പട്ടയം നല്‍കാന്‍ ഈ സര്‍ക്കാര്‍ തയാറാകുന്നുണ്ടോയെന്നും അതിന് മന്ത്രിമാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം ചെയര്‍മാന്‍ ജോസ് കണ്ടത്തിന്‍കര, കണ്‍വീനര്‍ റോയി ചാത്തനാട്ട്, എം ജെ കുര്യന്‍, എം പി ജോസ്, ബോസ് പി മാത്യു, ഷാജി കൊച്ചുകരോട്ട്, പി യു സ്‌കറിയ, ജോര്‍ജ് അരീപ്ലാക്കല്‍, ബെന്നി തുണ്ടത്തില്‍, കൊച്ചുത്രേസ്യ പൗലോസ്, സുനില്‍ വാരിക്കാട്ട് എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






