അണക്കര ഗവ. ഹൈസ്‌കൂളില്‍ കായികമേള നടത്തി
അണക്കര ഗവ. ഹൈസ്‌കൂളില്‍ കായികമേള നടത്തി
ഇടുക്കി: അണക്കര ഗവ. ഹൈസ്‌കൂളില്‍ കായികമേള ചക്കുപള്ളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി ടി ഉദ്ഘാടനംചെയ്തു. മാര്‍ച്ച് പാസ്റ്റിനുശേഷം ദീപശിഖ പ്രയാണവും പതാക ഉയര്‍ത്തലും നടന്നു. മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മാര്‍ച്ച് പാസ്റ്റിലെ വിജയികള്‍ക്ക് സമ്മാനവും നല്‍കി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ ബിസ്മി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ്, ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, സീനിയര്‍ അധ്യാപകന്‍ മാണി കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി റോയി ചാക്കോ, സെബാസ്റ്റ്യന്‍ എം, രാകേഷ് രമണന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?